നെയ്യാറ്റിൻകര: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ് വിഴിഞ്ഞം സ്വദേശി നജീബിനെ (28) നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. നജീബ് ഫേസ് ബുക്കിലൂടെയാണ് യുവതിയുമായി പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇതിനിടെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചത്. പിന്നീട് വിവാഹം കഴിക്കാൻ യുവതി ആവശ്യപ്പെട്ടപ്പോൾ നജീബ് പിൻമാറുകയായിരുന്നു. ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി എസ്. അനിൽകുമാർ, സി.ഐ സാഗർ, എസ്.ഐ മിനുമോൾ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |