കണ്ണൂർ: റിലയൻസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡായ കാമ്പ കോളയുടെ ഡീലർഷിപ്പ് നൽകാമെന്ന് പറഞ്ഞ് മയ്യിൽ സ്വദേശിയിൽ നിന്നും 12,45,925 രൂപ തട്ടിയെടുത്തു. കമ്പനിയുടെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത പരാതിക്കാരനെ ഇമെയിൽ വഴി കമ്പനി സ്റ്റാഫ് ആണെന്ന വ്യാജേന ബന്ധപ്പെട്ടാണ് തട്ടിപ്പിന് ഇരയാക്കിയത്. സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മറ്റൊരു പരാതിയിൽ ഫേസ്ബുക്കിൽ മാരുതി ഗാർമെൻസ് അഹമ്മദാബാദിൽ നിന്നും ഡ്രസ് ഐറ്റം പർച്ചേസ് ചെയ്ത മട്ടന്നൂർ സ്വദേശിക്ക് 5200 രൂപ നഷ്ടപ്പെട്ടു. 17231 രൂപയുടെ പർച്ചേസിന് 5200 രൂപ അഡ്വാൻസും ബാക്കി തുക ക്യാഷ് ഓൺ ഡെലിവറി ആയും നൽകിയാൽ മതിയെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |