ഗൗതം മേനോൻ- ചിമ്പു-എ. ആർ റഹ്മാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വെന്ത് തനിന്തത് കാട് എന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കയ്യിൽ ഒരു കമ്പും പിടിച്ചുനിൽക്കുന്ന ചിമ്പുവാണ് ഫസ്റ്റ് ലുക്കിൽ ഉള്ളത്. അച്ചം എൻബത് മടമയ്യട എന്ന ചിത്രത്തിന് ശേഷം ഗൗതം മേനോൻ- ചിമ്പു- എ. ആർ റഹ്മാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് വെന്ത് തനിന്തത് കാട്.പ്രശസ്ത തമിഴ് കവി സുബ്രഹ്മണ്യ ഭാരതി എഴുതിയുടെ വരികളാണ് ടൈറ്റിൽ ആയി നിശ്ചയിച്ചിരിക്കുന്നത്. ഗൗതം മേനോൻ സംവിധാനം ചെയ്ത ചിമ്പു പ്രധാന വേഷത്തിൽ എത്തിയ വിണൈതാണ്ടി വരുവായ എന്ന ചിത്രം ചിമ്പുവിന്റെ കരിയർ ബ്രേക്കായിരുന്നു. പുതിയ ചിത്രത്തിനായി ഗംഭീര മേക്കോവറിലാണ് ചിമ്പു എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |