SignIn
Kerala Kaumudi Online
Thursday, 18 July 2024 9.29 AM IST

തഗ് ലൈഫിലേക്ക് ദുൽഖറും ജയം രവിയും വീണ്ടും , ചിമ്പു എത്തി

ss

ദുൽഖർ സൽമാനും ജയം രവിയും വീണ്ടും തഗ് ലൈഫിന്റെ ഭാഗമാവുന്നു. അടുത്ത ആഴ്ച ഇരുവരും ജോയിൻ ചെയ്യും. കമൽഹാസൻ-മണിരത്നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തഗ് ലൈഫ് എന്ന ചിത്രത്തിൽ നിന്ന് ഡേറ്റ് ക്ലാഷ് മൂലം ദുൽഖറും ജയംരിവിയും പിൻമാറുകയായിരുന്നു. എന്നാൽ ജയ്സൽ മീറിലെ ചിത്രീകരണം ഉദ്ദേശിച്ചതിലും നേരത്തേ മുൻപോട്ടു പോകാൻ കഴിയുന്നതിനാൽ ദുൽഖറും ജയം രവിയും തഗ് ലൈഫിന്റെ ഭാഗമാകുകയാണ്. തഗ് ലൈഫിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിമ്പു ലൊക്കേഷനിൽ ജോയിൻ ചെയ്തു. കമൽഹാസനും ചിമ്പു തമ്മിലുള്ള കോമ്പിനേഷൻ സീനുകളാണ് ഈ ആഴ്ച ചിത്രീകരിക്കുക. മണിരത്നത്തിന്റെ ഒ കാതൽ കൺമണി എന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 1,​ പൊന്നിയിൻ സെൽവൻ 2 എന്നീ ചിത്രങ്ങളിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവിയായിരുന്നു. തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. വലിയ താരനിര ഭാഗമാകുന്ന സിനിമയിൽ മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി,​ ജോജു ജോർജ്,​ ബാബുരാജ് തുടങ്ങിയവരും ഭാഗമാകുന്നു.​ തൃഷയാണ് നായിക. ഗൗതം കാർത്തിക് ആണ്മ റ്റൊരു പ്രധാന താരം. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് നിർമ്മാണം.എ.ആർ. റഹ്മാനാണ് സംഗീതം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.