കരുനാഗപ്പള്ളി : പന്നിശ്ശേരി നാണുപിള്ള സ്മാരക കഥകളി ക്ലബിന്റെ നേതൃത്വത്തിൽ കഥകളിലോകത്തെ സമഗ്രസംഭാവനക്ക് നൽകിവരുന്ന പന്നിശ്ശേരി പുരസ്കാരം കഥകളി സംഗീതജ്ഞൻ പത്തിയൂർ ശങ്കരൻകുട്ടിക്ക്. 11,111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. പന്നിശ്ശേരി ശ്രീനിവാസകുറുപ്പിന്റെ പേരിലുള്ള ഗീതസാരസ്വതം പുരസ്കാരത്തിന് ഡോ. പൂജപ്പുര കൃഷ്ണൻനായരും കലാനിലയം രാമകൃഷ്ണപിള്ളയുടെ പേരിലുള്ള വർണമുഖി പുരസ്കാരത്തിന് ചിങ്ങോലി പുരുഷോത്തമനും പന്നിശ്ശേരി ഗണേശകുമാരൻ നായരുടെ പേരിലുള്ള വാദനശ്രീ പുരസ്കാരത്തിന് കലാമണ്ഡലം അച്യുതവാര്യരും മുൻ എം.എൽ.എ എൻ .വിജയൻപിള്ളയുടെ പേരിലുള്ള രംഗമുദ്രാ പുരസ്കാരത്തിന് കലാമണ്ഡലം മയ്യനാട് രാജീവും അർഹരായി. ഇവർക്കെല്ലാം 5001 രൂപയും പ്രശസ്തി പത്രവും ഫലകവും ലഭിക്കും. സെപ്റ്റംബർ 12ന് മരുതൂർകുളങ്ങരയിലെ പന്നിശ്ശേരി നാണുപിള്ളയുടെ സ്മൃതിമണ്ഡപത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് പുരസ്കാര വിതരണം നടക്കുമെന്ന് ഭാരവാഹികളായ .ചിറക്കൽ ശ്രീഹരി, ഉണ്ണികൃഷ്ണൻ, ജൂറി അംഗങ്ങളായ വി പി ലീലാകൃഷ്ണൻ, മനോജ് മഠത്തിൽ, രാജൻ മണപ്പള്ളി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |