കൊച്ചി: നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമംചുമത്തി എൻ.ഐ.എ അറസ്റ്റുചെയ്ത മൂന്നുപ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ ഇ.ഡിക്ക് കോടതി അനുമതി നൽകി. എ.എം. ജലാൽ, മുഹമ്മദ് ഷാഫി, റബിൻസ് ഹമീദ് എന്നിവരെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആഗസ്റ്റ് 13,14,16 തീയതികളിൽ ചോദ്യംചെയ്യാനാണ് എൻ.ഐ.എ കോടതി ഇവർക്ക് അനുമതി നൽകിയത്. രാവിലെ ഒമ്പതുമുതൽ 12.30 വരെയും ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുമണിവരെയും ചോദ്യംചെയ്യാനാണ് അനുവാദം നൽകിയിട്ടുള്ളത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ഇവരെ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി അധികൃതർ കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |