മുംബയ്: ഇന്ത്യയുടെ 'ഔദ്യോഗിക ക്രിപ്റ്റോകറൻസി" (സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി - സി.ബി.ഡി.സി) റിസർവ് ബാങ്ക് ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയേക്കും. കേന്ദ്രീകൃതമായാണോ (സെൻട്രലൈസ്ഡ് ലെഡ്ജർ) ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (ഡി.എൽ.ടി) പ്രകാരമാണോ ക്രിപ്റ്റോകറൻസി പുറത്തിറക്കേണ്ടതെന്നതിൽ അന്തിമതീരുമാനമായിട്ടില്ല.
സെൻട്രൽ ഏജൻസിയുടെ നിയന്ത്രണമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന രീതിയാണ് ഡി.എൽ.ടി. നിലവിൽ വൻപ്രീതിയുള്ള ബിറ്റ്കോയിൻ അടക്കമുള്ള പ്രമുഖ ക്രിപ്റ്റോകളുടെ പ്രവർത്തനം ഈ രീതിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |