SignIn
Kerala Kaumudi Online
Tuesday, 14 May 2024 10.41 PM IST

കേന്ദ്രനിർദ്ദേശം ലംഘിച്ച് കർണാടക ; കേരളത്തിൽ നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ,​ നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിലും ക്വാറന്റീനും പരിശോധനയും നിർബന്ധം

kk

ബംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് ഉത്തരവ് കർണാടക സർക്കാർ പുറത്തിറക്കി. ഏഴു ദിവസമായിരിക്കും നിർബന്ധിത ക്വാറൻ്റീൻ. എട്ടാ ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തും. കേരളത്തിൽ നിന്ന് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കും ക്വാറൻ്റീനും പരിശോധനയും നിർബന്ധമാണ്.

വിമാനത്താവളങ്ങളിലും റെയിൽവേസ്റ്റേഷനിവും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. അതിർത്തിയിലും പരിശോധന കർശനമാക്കും. കേരളത്തിന്റെ അതിർത്തിയിൽ കൂടുതൽ പൊലീസിന് നിയോഗിക്കും.

രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർടിപിസിആർ പരിശോധന വേണ്ടെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാർഗനിർദ്ദേശം. ഇതിന് വിരുദ്ധമായാണ് കർണാടകത്തിന്റെ ഉത്തരവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KARNATAKA, QUARANTEEN, RTPCR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.