കൊച്ചി: മുട്ടിൽ മരംമുറി കേസിൽ സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കേസ് നിലവിൽ സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.പൊതുതാൽപര്യ ഹർജിയിലെ ആവശ്യം ഹൈക്കോടതി തീർപ്പാക്കി.
ഫലപ്രദമായ അന്വേഷണത്തിന് കോടതി മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്.തൃശൂർ സ്വദേശി ജോർജ് വട്ടുകുളമാണ് ഹർജി നൽകിയത്. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും, ഈ ഘട്ടത്തിൽ ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തിന് ഭാവിയിൽ വീഴ്ചകളുണ്ടായാൽ പൊതുജനത്തിന് കോടതിയെ സമീപിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |