SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.18 PM IST

കല്യാണമായില്ലേ? ചോദ്യം കേട്ട് മടുത്തു സ്വയം വിവാഹം കഴിച്ച് യുവതി

Increase Font Size Decrease Font Size Print Page
marriage

സിഡ്നി:കല്യാണം കഴിയ്ക്കുന്നില്ലേയെന്ന ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ചോദ്യം കേട്ടുമടുത്ത ആസ്ട്രേലിയക്കാരിയും സ്കൂൾ അദ്ധ്യാപികയുമായ പട്രീഷ്യ ക്രിസ്റ്റീന ഒടുവിൽ സ്വയമങ്ങ് വിവാഹം കഴിച്ചു. എൻഗേജ്‌മെന്റാണ് 30കാരിയായ പട്രീഷ്യ ആദ്യം നടത്തിയത്. പിന്നീടായിരുന്നു വിവാഹം.

ആഴ്ചകളോളമെടുത്തു ചടങ്ങുകൾ പ്ലാൻ ചെയ്തു. വിലകൂടിയ കല്യാണമോതിരവും പൂക്കളും ബൊക്കെയും 7000 രൂപ വിലയുള്ള വിവാഹവസ്ത്രവും വാങ്ങി. ഒട്ടേറെ അതിഥികളെയും കല്യാണത്തിനായി ക്ഷണിച്ചു. ഒൻപതു കൂട്ടുകാരുടെ അകമ്പടിയോടെ അതിസുന്ദരിയായി പട്രീഷ്യ കല്യാണവേദിയിലെത്തി. വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

വിരലിൽ സ്വയം വിവാഹമോതിരമിട്ട ശേഷം പട്രീഷ്യ ഒരു കിടിലൻ പ്രസംഗവും നടത്തി. ഒരാൾക്ക് അവനവനോടുള്ള സ്‌നേഹവും ബന്ധവും തന്നെയാണ് ഏറ്റവും പ്രധാനമായി ജീവിതത്തിൽ വേണ്ടതെന്ന സന്ദേശം എല്ലാ സ്ത്രീകൾക്കും നൽകാനാണ് ഞാൻ ഈ വിവാഹം നടത്തിയത്. മറ്റൊരാളോടുള്ള പ്രതിബദ്ധത ഉറപ്പിക്കും മുൻപേ അത് അവനവനോട് തന്നെയാണ് വേണ്ടത്. സ്വയം സ്‌നേഹിക്കാൻ പഠിക്കണമെന്ന സന്ദശമാണ് താന്‍ ഇതിലൂടെ മുന്നോട്ടുവച്ചിരിക്കുന്നതെന്നും പട്രീഷ്യ പറഞ്ഞു.

TAGS: NEWS 360, WORLD, WORLD NEWS, MARRIAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY