തിരുവനന്തപുരം:വായ്പ പലിശ സഹായ പദ്ധതി പ്രകാരം വിവിധ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ക്ഷീര കർഷകർക്ക് 5000 രൂപ വരെ മൃഗസംരക്ഷണ വകുപ്പ് വായ്പാ പലി ശ സഹായം നൽകും. 2017 മുതൽ വായ്പ എടുത്തിട്ടുളളതും ലോൺ തുക കൃത്യമായി അടയ്ക്കുന്നതുമായ ക്ഷീരകർഷകർ ആനുകൂല്യത്തിനായി അടുത്തുളള സർക്കാർ മൃഗാശുപത്രിയിൽ അപേക്ഷിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകാർക്കും അപേക്ഷ നൽകാം.