കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ (കെ.എ.ടി) ജുഡിഷ്യൽ അംഗങ്ങളായ ബെന്നി ഗർവാസീസ്, വി. രാജേന്ദ്രൻ എന്നിവർക്ക് മൂന്നാഴ്ച കൂടി തുടരാൻ ഹൈക്കോടതി അനുമതി നൽകി. ജൂലായ് 19 ന് ഇവരുടെ കാലാവധി കഴിഞ്ഞിരുന്നു. കെ.എ.ടി ചെയർമാന്റെ നിയമനം വൈകുന്ന സാഹചര്യത്തിൽ കെ.എ.ടിയുടെ പ്രവർത്തനം തടസപ്പെടുമെന്ന് ആരോപിച്ച് കെ.എ.ടി അഡ്വക്കേറ്റ്സ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ പുതിയ ചെയർമാന്റെ നിയമനം നടക്കുന്നതുവരെ ഇവർ തുടരാൻ ഹൈക്കോടതി ഇടക്കാല ഉത്തരവു നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |