പ്രഗ്യാരാജ്:ഓക്‌സിജൻ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗം പശുവാണെന്ന് അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവ്.പശുവിനെ കശാപ്പ് ചെയ്ത കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ടാണ് ജഡ്ജിയുടെ പരാമർശം.
ഓക്‌സിജൻ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന മൃഗമാണ് പശുവെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവിനെ അടിസ്ഥാനമാക്കി ഒരു ദേശീയ മാദ്ധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.പശുവിനെ ദേശീയമൃഗമാക്കണമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
പശുവിന്റെ നെയ്യ്, ചാണകം, പാൽ, മൂത്രം, തൈര് എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പഞ്ചഗവ്യം നിരവധി മാറാ രോഗങ്ങൾക്കുള്ള മരുന്നാണെന്നും ജഡ്ജി നിരീക്ഷിച്ചു. ഒരു പശുവിന്റെ ജീവിതകാലത്തിൽ 400 മനുഷ്യർക്കുള്ള പാൽ ഉൽപാദിപ്പിക്കുന്നു. എന്നാൽ, 80 പേർക്കുള്ള ഇറച്ചി മാത്രമാണ് പശുവിൽ നിന്ന് ലഭിക്കുകയെന്നും ദയാനന്ദ സരസ്വതിയെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.
ഒരു പശുവിനെയോ കാളയെയോ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിന് തുല്യമാണെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു. പശുവിന്റെ നിലനിൽപ്പ് ഇന്ത്യൻ സംസ്‌കാരത്തിന് അത്യാന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |