നെടുമുടി, ഇന്ദ്രൻസ്, സുരഭി ലക്ഷ്മി
എം.ടി. വാസുദേവൻനായരുടെ പത്തു ചെറുകഥകളെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജിയിൽ ജയരാജ് സംവിധാനം ചെയ്യുന്ന സ്വർഗം തുറക്കുന്ന സമയം കോട്ടയത്ത് ആരംഭിച്ചു.
ദേശീയ പുരസ്കാര ജേതാക്കളായ നെടുമുടി വേണു, ഇന്ദ്രൻസ്, സുരഭി ലക്ഷ്മി എന്നിവരാണ് താരനിരയിൽ. ജയരാജും ദേശീയ അവാർഡ് ജേതാവാണ്. നിഖിൽ എസ്. പ്രവീണാണ് ഛായാഗ്രാഹകൻ. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം നിഖിൽ കരസ്ഥമാക്കിയിട്ടുണ്ട്.
രഞ്ജിപണിക്കർ, െെകലാഷ്, കോട്ടയം പ്രദീപ് എന്നിവരാണ് മറ്റു താരങ്ങൾ. പത്തുദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |