SignIn
Kerala Kaumudi Online
Friday, 26 April 2024 1.04 PM IST

ഇനി പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങേണ്ട, സേവനങ്ങൾക്കിനി സിറ്റിസൺ പോർട്ടൽ, സർക്കാർ പദ്ധതി ഇങ്ങനെ

pinarayi-vijayan-

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും ഇനി മുതൽ കൂടുതൽ സുതാര്യവും സുഗമവും ആകുന്നു. നൂറുദിന പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസൺ പോർട്ടൽ (https://citizen.lsgkerala.gov.in/) യാഥാർത്ഥ്യമായിരിക്കുന്നു. ഇതോടെ ജനങ്ങളുടെ വിരൽത്തുമ്പിൽ വിവരങ്ങൾ ലഭ്യമാകും. പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായത്തിന്റെ (ഐ.എൽ.ജി.എം.എസ്) ഭാഗമായി പോർട്ടൽ തയ്യാറാക്കിയത്.

എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പാണ് സിറ്റിസൺ പോർട്ടൽ. കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് നിലവിലുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ഐ.എൽ.ജി.എം.എസ് വിന്യസിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അതുകൂടി പൂർത്തിയാകുന്നതോടെ ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കാൻ സാധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CITIZEN PORTAL, KERALA GOVT, PINARAYI VIJAYAN, LDF GOVT, CPM, LDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.