SignIn
Kerala Kaumudi Online
Thursday, 25 April 2024 3.27 AM IST

ബിഷപ്പിനെ പിന്തുണച്ച് പാലാ രൂപത, വിശ്വാസികളുടെ വൻറാലി

pala

കോട്ടയം: പാലാ ബിഷപ്പ്​ മാർ ജോസഫ്​ കല്ലറങ്ങാട്ടിലിന്റെ നാർക്കോട്ടിക് ജിഹാദ് പ്രസംഗത്തെ ന്യായീകരിച്ച് പാലാ രൂപത രം​ഗത്തെത്തി. "ബിഷപ്പിന്റെ പ്രസ്താവന ഏതെങ്കിലും സമുദായത്തിന്​ എതിരല്ല. സമൂഹത്തിലെ അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. ആരെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. തിന്മയുടെ വേരുകൾ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഓർമിപ്പിക്കുകയാണ് ചെയ്തത്."- പ്രസ്താവനയിൽ രൂപത വ്യക്തമാക്കി.

തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.അതേസമയം,വിവാദ പ്രസംഗത്തിന്റെ പൂർണ രൂപം സഭയെ പിന്തുണയ്ക്കുന്ന പത്രത്തിൽ പ്രസിദ്ധികരിക്കുകയുംചെയ്തു.

പാലാ ബിഷപ്പിനെ ഇരിങ്ങാലക്കുട ബിഷപ്പ് പിന്തുണച്ചെങ്കിലും മറ്റു സഭകൾ അകലം പാലിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ ബിഷപ്പിനെ തള്ളിപറഞ്ഞെങ്കിലും യു.ഡി.എഫിലെ കേരളകോൺഗ്രസ് ജോസഫ് വിഭാഗവും മാണി സി കാപ്പൻ എം.എൽഎയും ന്യായീകരിച്ചു.

 ക്രൈസ്തവ വിശ്വാസ റാലി

ബിഷപ്പിനെതിരെ മുസ്ലീം ഐക്യവേദി നടത്തിയ പ്രകടനത്തിന് പിറകേ ബിഷപ്പിനെ പിന്തുണച്ച് ക്രൈസ്തവ വിശാസികളുടെ രണ്ടു റാലി ഇന്നലെ പാലായിൽ നടന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യൂ, സംസ്ഥാന സെക്രട്ടറി എൻ.ഹരി എന്നിവർ പങ്കെടുത്തു. ജനപക്ഷം നേതാവ് പി.സി.ജോർജ് പ്രസംഗിച്ചു. കേരള കോൺഗ്രസ് (ജെ) ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നിർമല ജിമ്മി തുടങ്ങിയവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

 പ്രതികരിക്കാതെ ജോസ് വിഭാഗം

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ലൗ ജിഹാദ് വിവാദം ഉയർത്തിയ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഇതുവരെ പ്രതികരിച്ചില്ല.വിവാദം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നാണ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞത് .

 ബിഷപ്പിനെതിരെ കേസെടുത്തില്ലെന്ന്

മതസ്പർധ വളർത്തുന്ന പ്രസംഗം നടത്തിയ ബിഷപ്പിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്ന് കോട്ടയത്തും തൃശൂരും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്ന് മുസ്ലീം സംഘടനകൾ കുറ്റപ്പെടുത്തി.

 സം​ഘ ​പ​രി​വാ​ർ​ ​അ​ജ​ണ്ട​യിൽ വീ​ഴ​രു​ത്: ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

കൊ​ച്ചി​:​ ​മു​സ്ലിം,​ ​ക്രി​സ്ത്യ​ൻ​ ​സ​മു​ദാ​യ​ങ്ങ​ളെ​ ​ത​മ്മി​ല​ടി​പ്പി​ക്കാ​നു​ള്ള​ ​സം​ഘപ​രി​വാ​ർ​ ​അ​ജ​ണ്ട​യി​ൽ​ ​കേ​ര​ളം​ ​വീ​ണു​പോ​വ​രു​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​എ​റ​ണാ​കു​ള​ത്ത് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്കു​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
പാ​ലാ​ ​ബി​ഷ​പ്പി​ന്റെ​ ​പ്ര​സ്താ​വ​ന​ ​ആ​യു​ധ​മാ​ക്കി​ ​കേ​ര​ള​ത്തി​ന്റെ​ ​സാ​മു​ദാ​യി​ക​മൈ​ത്രി​ ​ത​ക​ർ​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ളെ​ ​കാ​ണാ​തെ​ ​പോ​ക​രു​ത്.​ ​ര​ണ്ട് ​മ​ത​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​ക​ല​ഹ​മാ​ണ് ​അ​ത്ത​ര​ക്കാ​ർ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​ഈ​ ​മ​ത​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​അ​ക​ൽ​ച്ച​യു​ണ്ടാ​ക​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ച്ച് ​കു​റേ​പ്പേ​ർ​ ​ഇ​തി​നു​പി​ന്നി​ൽ​ ​നി​ൽ​ക്കു​ന്നു.
സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ഈ​ ​വി​ഷ​യം​ ​ച​ർ​ച്ച​യാ​ക്കു​ന്ന​ ​അ​ക്കൗ​ണ്ടു​ക​ളി​ലേ​റെ​യും​ ​സം​ഘ് ​പ​രി​വാ​ർ​ ​ചാ​യ്‌​വ് ​ഉ​ള്ള​വ​യാ​ണ്.​ ​ഈ​ ​അ​ജ​ണ്ട​യി​ൽ​ ​പെ​ടാ​തി​രി​ക്കാ​ൻ​ ​ര​ണ്ട് ​സ​മു​ദാ​യ​ങ്ങ​ളും​ ​ശ്ര​ദ്ധി​ക്ക​ണം.​ ​പ്ര​ശ്‌​നം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​അ​വ​സാ​നി​പ്പി​ക്ക​ണം.​ ​മ​ത​ങ്ങ​ളു​ടെ​ ​താ​ഴേ​ത്ത​ട്ടി​ൽ​ ​പൊ​ട്ടി​ത്തെ​റി​ക​ളു​ണ്ടാ​തി​രി​ക്കാ​ൻ​ ​ര​ണ്ടു​വി​ഭാ​ഗ​വും​ ​ശ്ര​മി​ക്ക​ണം.​ ​സ​മു​ദാ​യ​ ​സം​ഘ​ർ​ഷ​മു​ണ്ടാ​കു​ന്ന​ ​ത​ര​ത്തി​ലേ​ക്ക് ​കാ​ര്യ​ങ്ങ​ൾ​ ​പോ​ക​രു​ത്.

 ബി​ഷ​പ്പി​നെ പി​ന്തു​ണ​ച്ച് യു​വ​മോ​ർ​ച്ച

കോ​ഴി​ക്കോ​ട് ​:​പാ​ലാ​ ​ബി​ഷ​പ്പി​ന്റെ​ ​നാ​ർ​ക്കോ​ട്ടി​ക് ​ജി​ഹാ​ദ് ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​ ​ഉ​യ​രു​ന്ന​ ​ശ​ബ്ദ​ങ്ങ​ൾ​ ​ജി​ഹാ​ദി​ ​സ്വ​ര​ങ്ങ​ളാ​ണെ​ന്ന് ​യു​വ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സി.​ആ​ർ.​പ്ര​ഫു​ൽ​ ​കൃ​ഷ്ണ​ൻ.​ ​സ്വ​ന്തം​ ​സ​മു​ദാ​യ​ത്തെ​ ​ല​ക്ഷ്യ​മി​ട്ട് ​ന​ട​ക്കു​ന്ന​ ​നാ​ർ​ക്കോ​ട്ടി​ക് ​ജി​ഹാ​ദി​നെ​പ്പ​റ്റി​ ​ആ​ശ​ങ്ക​ ​പ്ര​ക​ടി​പ്പി​ച്ച​ ​ബി​ഷ​പ്പി​നെ​ ​വ​ട്ട​മി​ട്ട് ​ആ​ക്ര​മി​ക്കു​ന്ന​ ​രീ​തി​ ​അ​പ​ല​പ​നീ​യ​മാ​ണ്.​ ​ബി​ഷ​പ്പ് ​മ​ത​സ്പ​ർ​ധ​ ​ഉ​ണ്ടാ​കു​ന്ന​ ​ഒ​രു​ ​പ​രാ​മ​ർ​ശ​വും​ ​ന​ട​ത്തി​യി​ട്ടി​ല്ല​ .​തെ​ളി​വു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ബി​ഷ​പ്പ് ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​സ​മ​ഗ്ര​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണം.
ഡി.​വൈ.​എ​ഫ്‌.​ഐ​യും​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സും​ ​ജി​ഹാ​ദി​ക​ളു​ടെ​ ​സ്വ​ര​ത്തി​ലാ​ണ് ​പ്ര​തി​ക​രി​ക്കു​ന്ന​ത്.​ ​ബി​ഷ​പ്പി​നെ​ ​അ​നു​കൂ​ലി​ച്ച​ ​യൂ​ണി​റ്റ് ​ഭാ​ര​വാ​ഹി​ക​ളെ​ ​ത​ള്ളി​പ്പ​റ​ഞ്ഞ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൾ​ ​പ്ര​തി​ബ​ദ്ധ​ത​ ​വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കി​ട്ടി​യ​ ​ജി​ഹാ​ദി​ ​വോ​ട്ടു​ക​ൾ​ക്കു​ള്ള​ ​പ്ര​ത്യു​പ​കാ​ര​മാ​ണ് ​ഇ​ത്ത​രം​ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ.​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സി​ല​ബ​സ് ​വി​ഷ​യ​ത്തി​ലും​ ​ജി​ഹാ​ദി​ക​ൾ​ ​ഉ​യ​ർ​ത്തി​യ​ ​അ​തേ​ ​നി​ല​പാ​ടു​ക​ൾ​ ​ത​ന്നെ​യാ​ണ് ​ഈ​ ​ര​ണ്ട് ​യു​വ​ജ​ന​ ​സം​ഘ​ട​ന​ക​ളും​ ​സ്വീ​ക​രി​ച്ച​തെ​ന്നും​ ​സി.​ആ​ർ.​ ​പ്ര​ഫു​ൽ​ ​കൃ​ഷ്ണ​ൻ​ ​ആ​രോ​പി​ച്ചു.

 ചേ​രി​ ​തി​രി​ക്ക​രു​ത്: വി​ജ​യ​രാ​ഘ​വൻ

ആ​ല​പ്പു​ഴ​:​ ​സ​മൂ​ഹ​ത്തെ​ ​വ​ർ​ഗീ​യ​മാ​യി​ ​ചേ​രി​തി​രി​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​ആ​ക്ടിം​ഗ് ​സെ​ക്ര​ട്ട​റി​ ​എ.​വി​ജ​യ​രാ​ഘ​വ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
വ​ർ​ഗീ​യ​ത​യ്‌​ക്ക് ​ആ​ക്കം​ ​കൂ​ട്ടു​ന്ന​ ​നി​ല​പാ​ട് ​ആ​രി​ൽ​ ​നി​ന്നു​മു​ണ്ടാ​കാ​ൻ​ ​പാ​ടി​ല്ലെ​ന്ന​താ​ണ് ​സി.​പി.​എം​ ​ന​യം.​ ​മ​ത​ത്തി​ന്റെ​ ​പേ​രി​ൽ​ ​പ​ര​സ്പ​രം​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കു​മ്പോ​ൾ​ ​സ​മൂ​ഹ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കും.​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പ​ഠ​ന​വി​ഷ​യം​ ​തി​ര​ഞ്ഞെ​ടു​ത്ത​തി​ലെ​ ​പി​ശ​ക് ​പ​രി​ശോ​ധി​ച്ച് ​തി​രു​ത്ത​ണം.​ ​മ​തേ​ത​ര​ത്വ​ത്തി​നാ​ണ് ​പ്രാ​ധാ​ന്യം​ ​ന​ൽ​കേ​ണ്ട​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

 വി​മ​ർ​ശി​ച്ച് ​സ്പീ​ക്കർ

കൊ​ച്ചി​:​ ​പാ​ലാ​ ​ബി​ഷ​പ്പി​നെ​തി​രെ​ ​പ​രോ​ക്ഷ​ ​വി​മ​ർ​ശ​ന​വു​മാ​യി​ ​സ്പീ​ക്ക​ർ​ ​എം.​ബി.​രാ​ജേ​ഷ്.​ ​വി​ഷം​ ​വ​മി​ക്കു​ന്ന​ ​വാ​ക്കു​ക​ളാ​ണ് ​പ​ല​ ​പ്ര​മു​ഖ​രു​ടെ​യും​ ​ഭാ​ഗ​ത്തു​നി​ന്ന് ​വ​രു​ന്ന​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​വി​വേ​ക​ശൂ​ന്യ​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​ ​സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​ർ​ ​ചെ​യ്യു​ന്നു​ണ്ട്.​ ​അ​തു​ണ്ടാ​ക​രു​ത്.
വി​ഷ​ലി​​​പ്ത​മാ​യ​ ​വാ​ർ​ത്ത​ക​ൾ​ ​തി​ക​ഞ്ഞ​ ​മ​ത​നി​ര​പേ​ക്ഷ​ ​ബോ​ധ​ത്തോ​ടെ​ ​കൈ​കാ​ര്യം​ ​ചെ​യ്യ​ണം. കേ​ര​ള​ത്തി​ന്റെ​ ​പൊ​തു​വി​കാ​രം​ ​എ​ല്ലാ​വ​ർ​ക്കും​ ​മ​ന​സി​ലാ​യി​ട്ടു​ണ്ട്.​ ​മു​ഖ്യ​മ​ന്ത്രി​യും​ ​പ്ര​തി​പ​ക്ഷ​നേ​താ​വും​ ​പ​റ​ഞ്ഞ​തി​ന​പ്പു​റ​ത്ത് ​ഒ​ന്നും​ ​പ​റ​യാ​നി​ല്ലെ​ന്നും​ ​സ്പീ​ക്ക​ർ​ ​വ്യ​ക്ത​മാ​ക്കി​.

 ബി​ഷ​പ്പി​നെ​ ​ത​ള്ളി മാ​ർ​ ​അ​പ്രേം

തൃ​ശൂ​ർ​:​ ​കേ​ര​ള​ത്തി​ൽ​ ​ലൗ​ ​ജി​ഹാ​ദി​നും​ ​ല​ഹ​രി​ ​ജി​ഹാ​ദി​നു​മു​ള്ള​ ​സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ​ക​ൽ​ദാ​യ​ ​സു​റി​യാ​നി​ ​സ​ഭ​ ​ഇ​ന്ത്യ​ൻ​ ​മെ​ത്രാ​പൊ​ലീ​ത്ത​ ​മാ​ർ​ ​അ​പ്രേം​ ​പ​റ​ഞ്ഞു.​ ​പാ​ലാ​ ​ബി​ഷ​പ്പ് ​അ​ത്ത​ര​മൊ​രു​ ​പ്ര​സ്താ​വ​ന​ ​ന​ട​ത്തി​യ​തെ​ന്താ​ണെ​ന്ന് ​അ​റി​യി​ല്ല.​ ​അ​വി​ട​ത്തെ​ ​സാ​ഹ​ച​ര്യം​ ​അ​റി​യി​ല്ല.
ത​ങ്ങ​ളു​ടെ​ ​സ​ഭ​ ​ചെ​റു​താ​ണ്.​ ​സ​ഭാം​ഗ​ങ്ങ​ൾ​ക്ക് ​അ​ത്ത​ര​മൊ​രു​ ​അ​നു​ഭ​വം​ ​ഇ​ല്ല.​ ​ബി​ഷ​പ്പി​ന്റെ​ ​പ്ര​സ്താ​വ​ന​ ​കൊ​ണ്ട് ​മ​ത​സൗ​ഹാ​ർ​ദ്ദം​ ​ത​ക​രു​മെ​ന്ന് ​ക​രു​തു​ന്നി​ല്ല.​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​എ​ല്ലാം​ ​ഉ​ൾ​ക്കൊ​ള്ളാ​നാ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ആ​ഗോ​ള​ ​പൗ​ര​സ്ത്യ​ ​ക​ൽ​ദാ​യ​ ​സു​റി​യാ​നി​ ​സ​ഭ​യു​ടെ​ ​പ​ര​മാ​ദ്ധ്യ​ക്ഷ​നാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​മാ​ർ​ ​ആ​വാ​ ​റോ​യ​ലി​ന്റെ​ ​സ്ഥാ​നാ​രോ​ഹ​ണം​ 13​ ​ന് ​ന​ട​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.