SignIn
Kerala Kaumudi Online
Saturday, 16 October 2021 5.15 PM IST

ഗോഡ്സേയുടെ പ്രസംഗം വാട്ട്സാപ്പ് ഗ്രൂപ്പില്‍‌ ഷെയര്‍ ചെയ്തു, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐയെ സ്ഥലം മാറ്റി

padamanabha-swamy-temple

തിരുവനന്തപുരം: നാഥുറാം വിനായക് ഗോഡ്സേയുടെ പ്രസംഗം വാട്ട്സാപ്പ് ഗ്രൂപ്പില്‍‌ ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐ രാധാകൃഷ്ണ പിളളയെയാണ് തൃശ്ശൂരിലേക്ക് സ്ഥലംമാറ്റിയത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൊലീസുകാരുടെ ഗ്രൂപ്പിലാണ് രാധാകൃഷ്ണ പിളള ഗോഡ്സേയുടെ പ്രസംഗം ഇട്ടത്.

മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സേയുടെ പ്രസംഗ പരിഭാഷ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ വന്നതിനെ കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടന്നിരുന്നു. അബദ്ധം പറ്റിയതാണെന്ന എസ്ഐയുടെ വിശദീകരണത്തെ തുടർന്ന് ആദ്യം താക്കീത് നല്‍കി. ഇന്നാണ് തൃശ്ശൂരിലേക്ക് സ്ഥലം മാറ്റിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SI TRANSFERRED, PADMANABHA SWAMY TEMPLE, GODSE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.