SignIn
Kerala Kaumudi Online
Friday, 26 April 2024 9.48 AM IST

752 കുടുംബങ്ങൾക്ക് 'ലൈഫ്'

mission

കോട്ടയം: സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതിയിലൂടെ ജില്ലയിൽ പൂർത്തീകരിച്ചത് 752 വീടുകൾ. ഇതുൾപ്പെടെ സംസ്ഥാന തലത്തിൽ പൂർത്തീകരിച്ച 10,000 വീടുകളുടെ പ്രഖ്യാപനം 18 ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തുടർന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രഖ്യാപനം നടക്കും.

പദ്ധതിയിൽ പെടുത്തി ജില്ലയിൽ ഇതുവരെ 9678 വീടുകൾ പൂർത്തിയാക്കി. പട്ടികജാതി, വർഗ, ഫിഷറീസ് വിഭാഗക്കാരുടെ അധിക പട്ടികയിലെ 148 വീടുകളും പി.എം.എ.വൈ നഗരവിഭാഗത്തിലെ 1768 വീടുകളും പി.എം.എ.വൈ ഗ്രാമീണവിഭാഗത്തിലെ 616 വീടുകളും പട്ടികജാതി വകുപ്പ് നിർമിച്ച 954 വീടുകളും പട്ടികവർഗ വകുപ്പ് നിർമിച്ച 14 വീടുകളും ഫിഷറീസ് വകുപ്പ് നിർമിച്ച 79 വീടുകളും ഇതിൽ ഉൾപ്പെടുന്നു. ഉദയനാപുരം ഗ്രാമപഞ്ചായത്തിലാണ് ഏറ്റവുമധികം വീടുകൾ ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ചത്: 247 എണ്ണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭവന പൂർത്തീകരണ പ്രഖ്യാപനം വിജയകരമാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷനായും ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ കൺവീനറായും ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ് ഷിനോ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ , ലൈഫ് മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ.പ്രവീൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഒാർഡിനേറ്റർ അഭിലാഷ് ദിവാകർ എന്നിവർ അംഗങ്ങളായുമുള്ള ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

പൂർത്തീകരിച്ച വീടുകൾ

 ഒന്നാം ഘട്ടം 1102

 രണ്ടാംഘട്ടം 4222

 മൂന്നാംഘട്ടം 752

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MISSION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.