കോഴിക്കോട്: കൊവിഡിൽ ജീവിതം പ്രതിസന്ധിയിലായവർക്ക് ഉപകാരമാകുംവിധം പഠനത്തിനൊപ്പം ജോലി എന്ന പുതിയ പദ്ധതിയുടെ മൂന്നാംബാച്ചിലേക്ക് നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വനിതകൾക്ക് (പ്രായപരിധിയില്ല) സ്ഥാപനത്തിൽ പാർട്ട്ടൈം ജോലി വീട്ടിലിരുന്ന് ചെയ്തുകൊണ്ട് എൻ.സി.ഡി.സിയുടെ മോണ്ടിസോറി അദ്ധ്യാപന പരിശീലന കോഴ്സ് പഠിക്കാം.
അദ്ധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യമുണ്ട്. പത്താംക്ളാസ് മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്ക് ചേരാവുന്ന മോണ്ടിസോറി അദ്ധ്യാപനത്തിനുള്ള സർട്ടിഫിക്കറ്റ്, ഡിപ്ളോമ, പി.ജി. ഡിപ്ളോമ കോഴ്സുകളുണ്ട്. പ്രീ-പ്രൈമറി അദ്ധ്യാപന കോഴ്സുമുണ്ട്. വിവരങ്ങൾക്ക് : 9846 8082 83 വെബ്സൈറ്റ് : https://ncdconline.org/
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |