കൊട്ടാരക്കര: ഈ വർഷത്തെ സ്‌റ്റേറ്റ് സിലബസിലെ എല്ലാ വിഷയങ്ങളുടെയും ഇംഗ്ളീഷ്, മലയാളം മീഡിയങ്ങളുടെ വിർച്വൽ ക്ളാസ് റൂമുകൾ സൗജന്യമായി നൽകുന്ന ഇ-ലേണിംഗ് പ്ളാറ്റ്‌ഫോമായ 'എൻക്ലാപ്‌സ് - ദ കംപ്ളീറ്റ് ട്യൂഷൻ ആപ്പ്, പത്തുകോടി രൂപയുടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതി എന്നിവയുടെ ലോഞ്ചിംഗ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
സ്‌കോളർഷിപ്പിന് അർഹരാകാൻ സ്‌കൂളുകൾ വഴി 9747 000 830 എന്ന നമ്പറിൽ ബന്ധപ്പെടണം. വിശദമായ പഠനം, മത്സരപരീക്ഷകൾ എന്നിവയ്ക്ക് ആവശ്യമായ പരിശീലനങ്ങളും ആപ്പിൽ ലഭ്യമാണ്. കമ്പനിയുടെ പ്രവർത്തനങ്ങൾ എൻക്ളാപ്‌സ് മാനേജിംഗ് ഡയറക്‌ടർ രാഹുൽ രാമചന്ദ്രപിള്ള പരിചയപ്പെടുത്തി. ലോഗോ പ്രകാശനം കൊട്ടാരക്കര നഗരസഭാ അദ്ധ്യക്ഷൻ എ. ഷാജു നിർവഹിച്ചു.
പൊതുമരാമത്ത് സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആർ. രമേഷ്, വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റ്റിജു യോഹന്നാൻ, സാംസ്‌കാരിക പ്രവർത്തകരായ തങ്കപ്പൻ പിള്ള, കോശി കെ. ജോൺ, വയ്ക്കൽ സോമൻ, എ.എസ്. ഷാജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |