SignIn
Kerala Kaumudi Online
Tuesday, 30 April 2024 5.58 PM IST

അൾജീരിയൻ പ്രധാനമന്ത്രിയുമായി മന്ത്രി വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി

vmalgeria

ന്യൂഡൽഹി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അൾജീരിയൻ പ്രധാനമന്ത്രി ഐമൻ ബൻ അബ്ദുറഹ്‌മാനുമായി കൂടിക്കാഴ്ച നടത്തി. നയതന്ത്ര ബന്ധം, ഉഭയകക്ഷി വ്യാപാരം, നിക്ഷേപം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയും അൾജീരിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും കൂടിക്കാഴ്ചയിൽ ചർച്ചയായി. അൾജീരിയൻ വിദേശകാര്യമന്ത്രി റംതാൻ ലാമമറ, വാണിജ്യ മന്ത്രി കമെൽ റെസിഗ്, ഊർജ്ജമന്ത്രി അർകബ് മുഹമ്മദ് തുടങ്ങിയവരുമായും വി. മുരളീധരൻ ചർച്ചകൾ നടത്തി. അൾജീരിയയിലെ ഇന്ത്യൻ സമൂഹവുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- അൾജീരിയ ബന്ധം ശക്തിപ്പെടുത്താൻ ചർച്ചകൾ സഹായിക്കുമെന്ന് വിദേശകാര്യമന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURALEEDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.