തിരുവനന്തപുരം: ഓഡിയോ പ്രധാനമായ സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോം ക്ളബ് ഹൗസിൽ വ്യാപകമായി സമൂഹത്തിന് ദോഷകരമായ രീതിയിലെ ചർച്ചകൾ നടക്കുന്നതായി പൊലീസ്. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും ലൈംഗിക ചുവയുളളതും ലൈഗിംകമായി അധിക്ഷേപിക്കുന്നതുമായ തരത്തിലെ സംഘങ്ങൾ ക്ളബ് ഹൗസിൽ സജീവമാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടൊപ്പം സമൂഹത്തിൽ ജാതി,മത സ്പർദ്ധ ഉണ്ടാക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതുമായ ചർച്ചകളും ശ്രദ്ധയിൽ പെട്ടതായി പൊലീസ് അറിയിച്ചു. ഇത്തരം ഗ്രൂപ്പുകളെയെല്ലാം നിരീക്ഷിക്കും. ഇവ നടത്തുന്നവർക്കെതിരെ നടപടിയെടുക്കും. ഇവയുടെ അഡ്മിൻമാർക്കെതിരെയും നടപടിയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |