തിരുവനന്തപുരം: മൂന്നാം സെമസ്റ്റർ എം.എസ്സി. കെമിസ്ട്രി, എം.എസ്സി.അനലിറ്റിക്കൽ/അപ്ലൈഡ്/പോളിമർ കെമിസ്ട്രി, എം.എസ്സി. മാത്തമാറ്റിക്സ്, ബോട്ടണി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരശോധനയ്ക്ക് ഒക്ടോബർ നാലു വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.പി.എ. (വോക്കൽ, വയലിൻ, ഡാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 27 മുതൽ സ്വാതി തിരുനാൾ സംഗീത കോളേജിൽ ആരംഭിക്കും. നാലാം സെമസ്റ്റർ ബി.എസ്സി. ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) പരീക്ഷയുടെ കോംപ്ലിമെന്ററി കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ സെപ്തംബർ 24 മുതലും ബി.എസ്സി. ബയോടെക്നോളജി (മൾട്ടമേജർ 350) കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 5 മുതലും ആരംഭിക്കും.
രണ്ട്, നാല് സെമസ്റ്റർ (പഞ്ചവത്സരം) (201112 അഡ്മിഷന് മുൻപുളളത്) (ഫൈനൽ മേഴ്സിചാൻസ്/സപ്ലിമെന്ററി) എൽ.എൽ.ബി പരീക്ഷകൾ യഥാക്രമം ഒക്ടോബർ 6, 20 തീയതികളിൽ ആരംഭിക്കും. കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ 2018 സ്കീം വിദ്യാർത്ഥികളുടെ കമ്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി ബി.ടെക്. ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ സെപ്തം. 30 വരെയും 150 രൂപ പിഴയോടെ ഒക്ടോബർ 5 വരെയും 400 രൂപ പിഴയോടെ 7 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |