SignIn
Kerala Kaumudi Online
Sunday, 24 October 2021 5.57 AM IST

സംസ്ഥാനത്ത് ഇന്ന് 19,682 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ

covid

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,682 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. തൃശൂർ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂർ 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസർഗോഡ് 276 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,75,103 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,52,282 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2,28,821 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1689 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 1,60,046 കോവിഡ് കേസുകളിൽ, 13 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,191 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,784 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 737 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 108 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,510 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1455, കൊല്ലം 1353, പത്തനംതിട്ട 1202, ആലപ്പുഴ 1293, കോട്ടയം 1667, ഇടുക്കി 1238, എറണാകുളം 2814, തൃശൂർ 2455, പാലക്കാട് 1467, മലപ്പുറം 1591, കോഴിക്കോട് 2050, വയനാട് 594, കണ്ണൂർ 1142, കാസർഗോഡ് 189 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,046 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,94,476 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID KERALA, COVID UPDATE KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.