തിരുവനന്തപുരം :പൊതുമേഖലാ സ്ഥാപനമായ കാംകോയെ ശക്തിപ്പെടുത്തി കാർഷിക മേഖലയിലെ യന്ത്രവത്കരണം കൂടുതൽ കാര്യക്ഷമമാകുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കാംകോയിലെ വിവിധ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിന് കൃഷി മന്ത്രി വിളിച്ചു ചേർത്ത ട്രേഡ് യൂണിയൻ നേതാക്കളുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു മേഖലയെ സംരക്ഷിക്കാൻ ആർജ്ജവത്വമുള്ള സർക്കാരണ് കേരളത്തിലുള്ളത്. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സമയ ബന്ധിതമായി നൽകും. പ്രമോഷൻ നടപ്പിലാക്കുന്നതിൽ വീഴ്ച്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. മാർക്കറ്റിംഗ് സംവിധാനം ശക്തിപ്പെടുത്തും. ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മാനേജിംഗ് ഡയറക്ടറെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |