കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ച സംഭവത്തിൽ കേരള ജനപക്ഷം ചെയർമാനും മുൻ എം.എൽ.എയുമായ പി.സി. ജോർജിനെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതി അഭിഭാഷകൻ ബി.എച്ച്. മൻസൂർ നൽകിയ പരാതിയിലാണ് നടപടി. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തിട്ടുള്ളത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇ മെയിൽ മുഖേന നൽകിയ പരാതി നോർത്ത് പൊലീസിന് കൈമാറുകയായിരുന്നു.
'ക്രൈംസ്റ്റോറി മലയാളം" എന്ന ഫേസ്ബുക്ക് പേജിനായി നൽകിയ അഭിമുഖത്തിലായിരുന്നു പി.സി. ജോർജിന്റെ വിവാദപരാമർശം. അഭിമുഖത്തിൽ പി.സി. ജോർജ് അശ്ലീലപരാമർശം നടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഫേസ്ബുക്ക് പേജിൽ അഭിമുഖം പ്രസിദ്ധീകരിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |