SignIn
Kerala Kaumudi Online
Sunday, 17 May 2026 8.53 AM IST

കേമൻ ആരെന്ന തർക്കത്തിൽ ആരാധകരുടെ കൂട്ടത്തല്ല്, മറുവശത്ത് തോളിൽ കയ്യിട്ട് കളിച്ച് ചിരിച്ച് ധോണിയും കൊഹ്‌ലിയും, വീഡിയോ വൈറൽ

dhoni-kohli

ഷാർജ: ക്രിക്കറ്റ് താരങ്ങളുടെ പേര് പറഞ്ഞ് ആരാധകർ തമ്മിൽ അടികൂടുന്നത് പതിവാണ്. അത് ഏറ്റവും കൂടുതൽ ഉള്ളത് മഹേന്ദ്ര സിംഗ് ധോണിയുടേയും വിരാട് കൊഹ്‌ലിയുടേയും ആരാധകർ തമ്മിലാണ്. കൊഹ്‌ലി ക്യാപ്ടനെന്ന നിലയിൽ ധോണിയുടെ റെക്കാഡുകൾ മറിക്കടക്കുമോ, ആരാണ് ഏറ്റവും മികച്ച നായകൻ തുടങ്ങിയവയാണ് അടിക്കുള്ള സ്ഥിരം കാരണങ്ങൾ. ധോണി നേതൃത്വം നൽകുന്ന ചെന്നൈ സൂപ്പർ കിംഗ്സും കൊഹ്‌ലിയുടെ ക്യാപ്ടൻസിയിൽ ഇറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും തമ്മിൽ ഇന്നലെയാണ് നേർക്കുനേർ വന്നത്.

എന്നാൽ താരങ്ങളുടെ പേര് പറഞ്ഞ് അടികൂടിയ ആരാധകരെ ഞെട്ടിച്ചു കൊണ്ട് തോളിൽ കൈയ്യിട്ട് കളിച്ച് ചിരിച്ച് നടക്കുന്ന ധോണിയേയും കൊഹ്‌ലിയേയുമാണ് ഇന്നലെ കണ്ടത്. ടോസ് ഇടുന്നതിനു വേണ്ടി ഗ്രൗണ്ടിൽ ഇരുവരും എത്തിയപ്പോൾ അപ്രതീക്ഷിതമായി വന്ന മണൽക്കാറ്റ് കുറച്ച് സമയം കവർന്നു. ഈ ഇടവേളയിലായിരുന്നു ധോണിയും കൊഹ്‌ലിയും തങ്ങളുടെ സൗഹൃദം പുതുക്കിയത്. ഈ ദൃശ്യങ്ങൾ ക്യാമറകണ്ണുകൾ മനോഹരമായി പകർത്തുകയും ചെയ്തതോടെ സംഭവം വൈറലായി.

മത്സരത്തിൽ ആറുവിക്കറ്റിന് ആർ സി ബിയെ പരാജയപ്പെടുത്തി ചെന്നൈ ഐ പി എൽ പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, DHONI, KOHLI, IPL, RCB, CSK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360