തിരുവനന്തപുരം: കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്താനും സന്ദർശനാനുഭവങ്ങൾ രേഖപ്പെടുത്താനും അവസരം നൽകുന്ന മൊബൈൽ ആപ്പ് കേരള ടൂറിസം പുറത്തിറക്കി. ടൂറിസം സ്പോട്ടുകളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇതുവരെ അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവുകളും ആപ്പിൽ ലഭിക്കും.
ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക സാദ്ധ്യതയിലൂടെ ആപ്പിൽ ഗെയ്മിംഗ് സ്റ്റേഷന്റെ സ്വഭാവങ്ങൾ കൂടിയുണ്ടാകും. ഇതിന് യാത്രികരിൽ നിന്ന് മികച്ച പ്രതികരണമുണ്ടാകുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. റസ്റ്റോറന്റുകളുടെയും പ്രാദേശിക രുചികളുടെയും മാപ്പിംഗും വൃത്തിയും സുരക്ഷിതത്വവുമുള്ള ടോയ്ലറ്റുകളും ആപ്പിലൂടെ കണ്ടെത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |