SignIn
Kerala Kaumudi Online
Saturday, 21 September 2024 7.25 AM IST

അത്‌ലറ്റിക്കോയെ അടിച്ചിട്ട് അലാവേസ്

Increase Font Size Decrease Font Size Print Page
la-liga

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് ഡീപോർട്ടീവോ അലാവേസ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അലാവേസിന്റെ വിജയം. 2003-ന് ശേഷം അത്‌ലറ്റിക്കോയ്‌ക്കെതിരേ അലാവേസിന്റെ ആദ്യ വിജയമാണിത്. ഈ സീസണിലെ അത്‌ലറ്റിക്കോയുടെ ആദ്യ പരാജയവും.

പത്താം മിനിട്ടിൽ വിക്ടർ ലഗ്വാർദിയ നേടിയ ഗോളിനാണ് അലാവേസ് വിജയം കണ്ടത്. മറുപടി നൽകാൻ അത്‌ലറ്റിക്കോ കിണഞ്ഞു ശ്രമിച്ചെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ഒരു ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് തൊടുത്തത്.

ഏഴ് മത്സരങ്ങളിൽ നിന്ന് നാല് വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി അത്‌ലറ്റിക്കോ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

റയലിന് സമനില

ലാലിഗ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള റയൽ മാഡ്രിഡ് കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ വിയ്യാറയലിനോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലാണ് റയലിന് സമനില വഴങ്ങേണ്ടിവന്നത്. ഏഴു മത്സരങ്ങളിൽ അഞ്ചു വിജയം നേടിയ റയൽ മാഡ്രിഡിന്റെ രണ്ടാം സമനിലയാണിത്. 17 പോയിന്റുമായാണ് റയൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഈ വാരാന്ത്യത്തിൽ നടന്ന മത്സരങ്ങളിൽ വമ്പന്മാരായ ബാഴ്സലോണയ്ക്കും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ബാഴ്സ കാഡിസിനോട് ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു. അഞ്ചു മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റ് മാത്രമുള്ള ബാഴ്‌സലോണ എട്ടാം സ്ഥാനത്താണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, LALIGA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.