തിരുവനന്തപുരം: ഹർത്താലിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി സാധാരണ നടത്തുന്ന ബസ് സർവീസുകൾ ഇന്ന് ഉണ്ടാവില്ലെന്ന് സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു.
അവശ്യ സർവീസുകൾ വേണ്ടിവന്നാൽ പൊലീസിന്റെ നിർദ്ദേശപ്രകാരവും ആവശ്യം പരിഗണിച്ചും മാത്രം നടത്തും. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെ അതത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ പരിമിതമായ ലോക്കൽ സർവീസുകൾ പൊലീസ് അകമ്പടിയോടെ അയയ്ക്കാൻ ശ്രമിക്കും. ദീർഘദൂര സർവീസുകൾ അടക്കം എല്ലാ സർവീസുകളും തിങ്കളാഴ്ച വൈകിട്ട് ആറിനുശേഷം ഡിപ്പോകളിൽ നിന്ന് ആരംഭിക്കും. തിരക്ക് അനുഭവപ്പെട്ടാൽ അധിക സർവീസുകൾ അയയ്ക്കുന്നതിന് ബസുകളെയും ജീവനക്കാരെയും യൂണിറ്റുകളിൽ ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |