കക്ഷി അമ്മിണിപ്പിള്ളയിലെ നായിക കാന്തിയെ ഓർക്കുന്നില്ലേ... കാന്തിയാകാൻ വേണ്ടി നടി ഷിബ്ല വണ്ണം കുറച്ചതും കൂട്ടിയതുമെല്ലാം അന്നേ വാർത്തകളിലിടം പിടിച്ചിരുന്നു. ഇപ്പോഴിതാ, പഴയതിനേക്കാൾ സുന്ദരിയായി അടിപൊളി ലുക്കിലെത്തിയിരിക്കുകയാണ് താരം. വണ്ണം കുറച്ചതിന്റെയും കഠിനമായി വ്യായാമം ചെയ്യുന്നതിന്റെയും ചിത്രങ്ങൾ ഷിബ്ല തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരുമായി പങ്കുവച്ചത്. ജിമ്മും യോഗയും ഭക്ഷണ നിയന്ത്രണവുമാണ് തന്നെ പുതിയ ലുക്കിലേക്ക് എത്താൻ തന്നെ സഹായിച്ചതെന്നും ഷിബ്ല പറയുന്നു.
ഡിവോഴ്സ് എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |