കൊച്ചി: നടൻ ബാലയും സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലും തമ്മിൽ അടുത്ത സൗഹൃദമുണ്ടെന്ന് ആദ്യ ഭാര്യ അമൃത സുരേഷിന്റെ അഭിഭാഷകൻ പ്രേം രാജ്. അമൃത സുരേഷും ബാലയും തമ്മിലുള്ള വിവാഹ മോചനത്തിലും മോൻസൺ ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
മോൻസണിന്റെ വീട്ടിൽവച്ചാണ് മദ്ധ്യസ്ഥ ചർച്ച നടന്നത്. ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്ന് ആ വീട്ടിലുണ്ടായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം കുടുംബ കോടതിയിൽ ബാല എത്തിയത് മോൻസണിന്റെ കാറിലായിരുന്നു. അനൂപ് മുഹമ്മദാണ് കാർ ഓടിച്ചിരുന്നതെന്നും പ്രേംരാജ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ഒരു അയൽവാസി എന്ന ബന്ധം മാത്രമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നതെങ്കിൽ ബാലയുടെ വ്യക്തിപരമായ കാര്യങ്ങളിൽ മോൻസൺ ഇടപെടില്ലായിരുന്നുവെന്നും അഭിഭാഷകൻ പറയുന്നു. അനൂപുമായും ബാലയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |