തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലും (ഡി.ജി.സി.എ) വ്യോമയാന മന്ത്റാലയവും ഉന്നയിച്ച ചോദ്യങ്ങൾക്ക് സംസ്ഥാനം മറുപടി തയ്യാറാക്കി. അമേരിക്കൻ കൺസൾട്ടൻസി കമ്പനി ലൂയി ബഗ്ർ പുതുക്കിയ റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മറുപടി തയ്യാറാക്കിയത്. വിശദമായ പരിശോധനകൾക്കു ശേഷം റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് അയയ്ക്കും.വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം വലിയ കുന്നല്ലെന്നും ഭൂമി നിരത്തുമ്പോൾ കുഴികൾ ഒഴിവാകുമെന്നും രേഖകൾ സഹിതം അറിയിക്കും. 3000 മീറ്റർ നീളമുള്ള റൺവേ ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കാനാകുമെന്നതിന്റെ തെളിവുകളും സമർപ്പിക്കും. കെ.എസ്.ഐ.ഡി.സിയും ലൂയി ബഗ്റും ഒപ്പിട്ട സാദ്ധ്യതാപഠന റിപ്പോർട്ടും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |