തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ സി.പി.എം പല തലങ്ങളിലും അഴിച്ചുവിടുന്ന ആക്രമണം അപലപനീയമാണെന്ന് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്. സർക്കാരിന്റെയും സി.പി.എമ്മിന്റെയും നെറികേടുകൾ ചൂണ്ടിക്കാണിക്കുന്ന കോൺഗ്രസ് നേതാക്കളെ കളള കേസുകളെടുത്ത് വായടപ്പിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എൽ.ഡി.എഫ് സർക്കാരിന്റെ ഓരോ അഴിമതിയും തുറന്നുകാട്ടിയതിന്റെ പേരിൽ നിരന്തരമായി വേട്ടയാടപ്പെട്ടു. കെ.പി.സി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളിൽ നിന്നും രാജിവച്ചത് കെ.പി.സി.സി പ്രസിഡന്റിനെ ഏൽപ്പിക്കാൻ വേണ്ടി മാത്രമാണ്. പ്രതിപക്ഷ നേതാവ് ചുമതല വിട്ടു മാറിയ പിറ്റേ ദിവസം നൽകിയ രാജി ആയിരുന്നു അതെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |