തിരുവനന്തപുരം: കാരയ്ക്കാമണ്ഡപം രാത്രികാല യാത്രകൾക്ക് ആശ്വാസവും തണലുമായി റോട്ടറി ക്ളബ് ഒഫ് കോവളവും ചങ്ങാതീസ് ഹോട്ടലും സംയുക്തമായി കാരയ്ക്കാമണ്ഡപത്ത് ആരംഭിച്ച സൗജന്യ കട്ടൻ പോയിന്റ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ റോട്ടറി ക്ളബ് ഒഫ് കോവളം പ്രസിഡന്റ് ജോജു സാമുവൽ അദ്ധ്യക്ഷനായിരുന്നു. ക്ളബ് മെമ്പർ പ്രദീപ് സ്വാഗതം പറഞ്ഞു. കൈമനം പ്രഭാകരൻ, പാപ്പനംകോട് അജയൻ, ബി.എസ്. ഷാജി, നടുവത്ത് ഹരി, എം.എ. ലത്തീഫ്, ഡി.ജി. ഹരിഹരൻ, സജിമോൻ, ഹരിമോഹൻ തുടങ്ങിയവർ സംസാരിച്ചു.