SignIn
Kerala Kaumudi Online
Sunday, 04 October 2026 3.01 PM IST

ഇടിച്ചിട്ട് നിറുത്താതെ പോയ കാറിൽ നിന്ന് ആയുധങ്ങളുമായി മൂന്നുപേർ പിടിയിൽ

trtrr

കൊല്ലം: കൊല്ലം ബീച്ചിന് സമീപം കുട്ടിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കടന്ന കാറിൽ നിന്ന് ആയുധങ്ങളുമായി മൂന്നംഗ ഗുണ്ടാ സംഘം പിടിയിലായി. പരവൂർ പൂക്കുളം സുനാമി ഫ്ളാറ്റ് നമ്പർ 30ൽ മണികണ്ഠൻ എന്ന് വിളിക്കുന്ന വിനീത് (30), അയൽവാസികളായ സജിത്ത് (27), ഉണ്ണി എന്ന് വിളിക്കുന്ന സജിത്ത് (34) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

കുട്ടിയെ ഇടിച്ചിട്ട് പോയ കാറിനെ പിന്തുടർന്ന കൺട്രോൾ റൂം പൊലീസും കൊല്ലം ഈസ്റ്റ് പൊലീസും ചേർന്ന് കൊച്ചുപിലാംമൂട് ജംഗ്ഷനിൽ വച്ചാണ് ഇവരെ പിടികൂടിയത്. പരിശോധനയിൽ ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് വടിവാൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കൊല്ലം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ആർ. രതീഷ്, എസ്.ഐമാരായ ആർ. രതീഷ് കുമാർ, അഭിലാഷ്, യേശുദാസ്, എസ്.സി.പി.ഒ രാജീവ്,​ സി.പി.ഒമാരായ രമേശൻ, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY