SignIn
Kerala Kaumudi Online
Thursday, 19 September 2024 5.30 AM IST

കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ കവിതാ പുരസ്കാരം

Increase Font Size Decrease Font Size Print Page
v

കൊല്ലം: പ്രസിദ്ധ കാഥികൻ പ്രൊഫ. കടയ്ക്കോട് വിശ്വംഭരന്റെ സ്മരണാർത്ഥം പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കവിതാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2019 - 21 കാലയളവിൽ പ്രസിദ്ധീകരിച്ച മികച്ച മലയാള കവിതാ സമാഹാരത്തിനാണ് അവാർഡ് നൽകുന്നത്. അവാർഡിന് പരിഗണിക്കേണ്ട പുസ്തകത്തിന്റെ മൂന്ന് കോപ്പികൾ വീതം ജനറൽ സെക്രട്ടറി, കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ, കോളന്നൂർ, എഴുകോൺ പി.ഒ. എന്ന വിലാസത്തിൽ ഒക്ടോബർ 15നകം അയയ്ക്കണം.
കുരീപ്പുഴ ശ്രീകുമാർ ചെയർമാനും ഡോ. സി. ഉണ്ണിക്കൃഷ്ണൻ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. ഒക്ടോബർ 23ന് എഴുകോണിൽ നടക്കുന്ന കടയ്ക്കോട് വിശ്വംഭരൻ അനുസ്മരണത്തിൽ പുരസ്കാരം സമർപ്പിക്കും. ഫോൺ: 9567367419.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.