SignIn
Kerala Kaumudi Online
Thursday, 19 September 2024 6.31 AM IST

അനുശ്രീയോടൊപ്പം രാക്ഷസനിലെ സൈക്കോ കില്ലർ നാൻ ശരവണനും; ആൺകോയ്‌മയുടെ നീതികേടിനെതിരെ 'താര' ഒരുങ്ങുന്നു

Increase Font Size Decrease Font Size Print Page
anusree

അന്റോണിയോ മോഷൻ പിക്‌ചേഴ്സ് & സമീർ മൂവീസിന്റെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന 'താര' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആൺ പെൺ ബന്ധത്തിലെ സ്വാതന്ത്ര്യവും പരസ്പര ധാരണയും ചർച്ച ചെയ്യുന്ന സിനിമ ആൺകോയ്മയുടെ നീതികേടിനെ ചോദ്യം ചെയ്യുന്നു.

ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയിലൂടെയും ശിവയിലൂടെയുമാണ് കഥ വികസിക്കുന്നത്. തമിഴ് ത്രില്ലർ മൂവി 'തൊടുപ്പി'യുടെ സംവിധായകനായ ദെസ്വിൻ പ്രേമിന്റെ ആദ്യ മലയാള സിനിമയാണിത്. ദക്ഷിണേന്ത്യൻ സിനിമയെ ഇളക്കിമറിച്ച 'രാക്ഷസൻ' എന്ന സിനിമയിലെ സൈക്കോ ക്രിമിനൽ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാൻ ശരവണൻ ആദ്യമായി മലയാളത്തിൽ പ്രധാന വേഷത്തിൽ രംഗത്തെത്തുന്നു എന്ന പ്രത്യേകത കൂടി 'താര'യ്ക്കുണ്ട്.

കേന്ദ്രകഥാപാത്രമായ സിതാരയായി വേഷമിടുന്നത് അനുശ്രീയാണ്.ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് അനുശ്രീയുടേത് . ശിവ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാലിക്ക് 'സിനിമയിലൂടെ ദ്ധ്രേയനായ സനൽ അമനാണ്. ഒപ്പം വിജിലേഷ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരും പ്രധാന താരങ്ങങ്ങളായുണ്ട്.

thara

'തൊടുപ്പി', 'ഉതിരിപ്പൂക്കൾ ', 'മറിയാർപൂതം' തുടങ്ങിയ തമിഴ്മലയാളം സിനിമകളുടെ നിർമ്മാതാവായ സമീർ പി.എം ആണ് 'താര'യുടേയും നിർമ്മാതാവ്. സംവിധായകന്റെ തന്നെ തിരക്കഥാകൃത്തും. കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നു. ക്യാമറ: ബിബിൻ ബാലകൃഷ്ണൻ ,സംഗീതം: വിഷ്ണു വി ദിവാകരൻ, എഡിറ്റിങ്ങ്: വിനയൻ എം.ജെ , വസ്ത്രാലങ്കാരം: അഞ്ജന തങ്കച്ചൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷാൻ പുലിക്കൂടൻ, കാസ്റ്റിങ്ങ് ഡയറക്ടർ: ജെബിൻ ജെസ്മസ്, മേക്കപ്പ്: മണികണ്ഠൻ മരത്താക്കര.ചീഫ് അസോസിയേറ്റ് ഡയറക്ടർ: സജിത്ത് പഗോമേത്, പി. ആർ. ഓ. പ്രതീഷ് ശേഖർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA, ANUSREE, NAN SARAVANAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.