തിരുവനന്തപുരം: ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനും എല്ലാ സ്കൂളുകളിലും ആരോഗ്യ സംരക്ഷണ സമിതി രൂപീകരിക്കാൻ മാർഗരേഖ നിർദ്ദേശിക്കുന്നു.
പ്രിൻസിപ്പൽ/എച്ച് എം (ചെയർമാൻ), തദ്ദേശ സ്വയംഭരണ വാർഡ് മെമ്പർ/കൗൺസിലർ, പി.ടി.എ പ്രസിഡന്റ്, എസ്.എം.സി ചെയർമാൻ, സ്കൂൾ ഡോക്ടർ / നഴ്സ് (ഉണ്ടെങ്കിൽ), പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഒരു ഹെൽത്ത് ഇൻസ്പെക്ടർ/ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, സ്കൂൾ കൗൺസിലർ (ഉണ്ടെങ്കിൽ), ആശാവർക്കർ, അദ്ധ്യാപക പ്രതിനിധി, കുട്ടികളുടെപ്രതിനിധി, ഓഫീസ് സൂപ്രണ്ട്/ഹെഡ്ക്ലാർക്ക്, സെക്യൂരിറ്റി ഓഫീസർ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. ആഴ്ചയിലൊരിക്കൽ സമിതി യോഗം ചേരണം.
ചുമതലകൾ
കൊവിഡ് മാർഗ നിർദ്ദേശം,പ്രോട്ടോക്കോൾ എന്നിവ പാലിക്കുന്നതിന് പ്ലാൻ തയ്യാറാക്കൽ
കുട്ടികളുടെ എണ്ണം, അദ്ധ്യാപകരുടെ ലഭ്യത, ഡൈനിംഗ് സ്ഥലം, ഗതാഗത സുരക്ഷ വിലയിരുത്തൽ
രോഗലക്ഷണമുള്ള കുട്ടികെള നിരീക്ഷിക്കാൻ സിക്ക് റൂം. പ്രാഥമിക സുരക്ഷാക്കിറ്റ് ലഭ്യമാക്കൽ
മാസ്ക്, ശാരീരിക അകലം പാലിക്കൽ,കൈകൾ ശുചിയാക്കൽ എന്നിവ ഉറപ്പാക്കൽ
കുട്ടികൾക്കും ജീവനക്കാർക്കും പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ പരിശോധിക്കൽ
ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട് ദിവസേന റിപ്പോർട്ട് തയ്യാറാക്കൽ
ആവശ്യത്തിനുള്ള വെള്ളം,സോപ്പ്, സാനിറ്റൈസർ എന്നിവ ഉറപ്പാക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |