ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഗതാഗത മന്ത്രി യശ്പാൽ ആര്യയും മകൻ സഞ്ജീവ് ആര്യയും ബി.ജെ.പിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഹരീഷ് റാവത്ത്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അംഗത്വമെടുത്തത്. ഇരുവരും ഇന്നലെ രാവിലെ രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. കോൺഗ്രസ് നേതാക്കളായിരുന്ന ഇരുവരും 2017ൽ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |