തിരുവനന്തപുരം: എഎ റഹിം ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റാകുമെന്ന് സൂചന. നിലവിൽ അഖിലേന്ത്യ പ്രസിഡന്റായ മന്ത്രി മുഹമ്മദ് റിയാസ് സ്ഥാനമൊഴിയും. അടുത്തയാഴ്ച ചേരുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡന്റിനെ തീരുമാനിക്കുമെന്നാണ് വിവരം. സംസ്ഥാന ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് റഹിം.
ജെയ്ക്ക് സി തോമസും ദേശീയതലത്തിലേക്ക് എത്തുമെന്നാണ് വിവരം. കേരളത്തിലെ തീപ്പൊരി നേതാക്കളായ ഇരുവരെയും ദേശീയതലത്തിലേക്ക് എത്തിച്ച് ഡി.വൈ.എഫ്.ഐയെ കൂടുതൽ ഊർജ്ജിതമാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |