തോന്നല്‍ എന്ന മ്യൂസിക് വീഡിയോയിലൂടെ സംവിധാന രംഗത്തേക്ക് ചുവടുവച്ചിരിക്കുകയാണ് യുവനായിക അഹാന കൃഷ്ണ. തന്റെ പിറന്നാൾ ദിനത്തിലാണ് അഹാന ഈ സന്തോഷവാർത്ത പങ്കുവച്ചത്. മ്യൂസിക് ആൽബത്തിന്റെ പോസ്റ്ററും അഹാന പങ്കുവച്ചു. ഷെഫിന്റെ ഡ്രെസ്സിൽ അഹാന തന്നെയാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഗീതം ഗോവിന്ദ് വസന്തയും ഛായാഗ്രഹണം നിമിഷ് രവിയുമാണ് . ആറ് മാസത്തോളമായി ഇത് തന്റെ മനസിലുണ്ടെന്ന് അഹാന പറയുന്നു. ഇപ്പോഴാണ് പാകമായി പുറത്തുവന്നതെന്ന് അഹാന കൂട്ടിച്ചേർത്തു. ഒക്ടോബർ 30നാണ് തോന്നല്‍ റിലീസ് ചെയ്യുന്നത്. ഹനിയ നഫീസയാണ് ഗായിക. ഷർഫുവാണ് ഗാനരചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |