കോഴിക്കോട്: വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾ തല്ലുകൂടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള അടിയാണെന്നാണ് സൂചന.
പത്താം ക്ലാസിൽ ഒരേ സ്കൂളിൽ പഠിച്ചവരാണ് മിക്കവരും. അന്ന് തൊട്ടുണ്ടായ ചില വൈരാഗ്യങ്ങളാണ് കൂട്ടത്തല്ലിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. രണ്ട് സ്കൂളുകൾക്കിടയിലുള്ള ചുണ്ടപ്പുറത്ത് എന്ന സ്ഥലത്ത് വച്ചാണ് സംഘർഷം ഉണ്ടായത്. നാട്ടുകാർ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്. സംഭവത്തിൽ പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |