വാഷിംഗ്‌ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണെ രക്തത്തിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോർണിയയിലെ ഇർവിൻ മെഡിക്കൽ സെന്ററിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
സൂക്ഷ്മ നിരീക്ഷണത്തിനു വേണ്ടിയാണ് ക്ളിന്റണെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ക്ലിന്റന്റെ വക്താവ് ഏഞ്ചൽ യുറീന വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |