തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തെ സമ്പൂർണ സാക്ഷരരാക്കുന്നതിനായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായുള്ള ക്ലാസുകൾ പുനരാരംഭിക്കുന്നു. കൊവിഡ് വ്യാപനത്തോടെ നിറുത്തിവച്ചിരുന്നു. ക്ലാസുകൾ നടത്തുന്നതിനായി ജില്ലാകലക്ടറുടെ അനുമതി ലഭിച്ചതോടെയാണ് പദ്ധതി പുനരാരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും വകുപ്പുതലവൻമാരുടെയും യോഗം 20ന് വൈകിട്ട് 4 ന് ഓൺലൈനായി ചേരും. അഡ്വ. ടി.സിദ്ധീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ,സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, അസി. ഡയറക്ടർ സന്ദീപ് ചന്ദ്രൻ, പ്രോജക്ട് കോ-ഓഡിനേറ്റർ ഇ.വി. അനിൽ, സ്വയനാസർ ജില്ലയിലെ മുനിസിപ്പൽ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷൻമാരും സെക്രട്ടറിമാരും വകുപ്പ് തല അദ്ധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുക്കും.