SignIn
Kerala Kaumudi Online
Saturday, 21 September 2024 12.53 AM IST

ഇടുക്കി അണക്കെട്ട് തുറക്കുന്നു; 11 മണിക്ക് രണ്ട് ഷട്ടറുകൾ ഉയർത്തും, ചെറുതോണിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകന യോഗം

Increase Font Size Decrease Font Size Print Page
ministers

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ പതിനൊന്ന് മണിക്ക് ഉയർത്തും. 10.55ന് ആദ്യ സൈറൺ മുഴങ്ങും. ചെറുതോണി ടൗണിലാണ് ആദ്യം വെള്ളമെത്തുക. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ചെറുതോണിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകന യോഗം നടക്കുകയാണ്.

ഇത്തവണ ആശങ്കയ്ക്ക് ഒരു അടിസ്ഥാനമില്ലെന്നും, അധികൃതർ ആവശ്യപ്പെട്ടാൽ ഒഴിയാൻ മടിക്കരുതെന്നും റവന്യുമന്ത്രി കെ രാജൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2018 ആവർത്തിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞു.

വൈകിട്ട് നാല് മണിയോടെ ഇടുക്കിയിലെ വെള്ളം ആലുവ, കാലടി എന്നിവടങ്ങളിലെത്തും.മൂന്ന് വർഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്.അണക്കെട്ടിലെ ജലനിരപ്പ് 2398.02 അടി കടന്നു. അതേസമയം ഇടമലയാറിലെ വെള്ളം ഭൂതത്താൻകെട്ടിലെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: IDUKKI DAM, RAIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.