കൊല്ലം: കല്ലുപാലത്തിന്റെ പുനർനിർമ്മാണം രണ്ടു വർഷമായിട്ടും പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ യൂണിറ്റുകൾ സംഘടിപ്പിച്ച ധർണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ഭാരവാഹികളായ എസ്. കബീർ, ബി. രാജീവ്, കെ. രാമഭദ്രൻ, എൻ. രാജീവ്, എ. അൻസാരി, എസ്. രമേഷ് കുമാർ, നേതാജി ബി. രാജേന്ദ്രൻ, എ.കെ. ജോഹർ, പിഞ്ഞാണിക്കട എം. നജീബ്, പൂജ ഷിഹാബ്, എസ്. രാധാകൃഷ്ണൻ, ആർ. ചന്ദ്രശേഖരൻ, കെ.ജെ. തോമസ്, എ. ഷറഫുദ്ദീൻ, ജോൺസൺ ജോസഫ്, ടി.എസ്. ബാഹുലേയൻ, എസ്. രാമാനുജം, ബിജു വിജയൻ, ആന്റണി റോഡ്രിഗ്സ്, എം.സുബേർ, എ. വെങ്കിടേശൻ തുടങ്ങിയവർ സംസാരിച്ചു. കൊല്ലം പട്ടണത്തിലെ നൂറോളം വ്യാപാരികൾ പങ്കെടുത്തു. ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സമരത്തിന് അഭിവാദ്യം അർപ്പിച്ചു.