ലാഹോർ : ട്വന്റി-20 ലോകകപ്പിൽ ഞായറാഴ്ച പാകിസ്ഥാനെതിരെ സൂപ്പർ 12ൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് തന്നെയാണ് ഇത്തവണ കിരീട സാധ്യതയെന്ന് മുൻ പാക് നായകൻ ഇൻസമാം ഉൾ ഹഖ്. ഉപഭൂഖണ്ഡത്തിലേയും ലോകകപ്പ് വേദിയായ യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലേയും സാഹചര്യങ്ങൾ ഒരുപോലെയാണെന്നത് ഇന്ത്യയ്ക്ക് വലിയ അനുഗ്രഹമായെന്ന് തന്റെ യൂ ട്യൂബ് ചാനലിൽ അപ്ഡലോഡ്ചെയ്ത വീഡിയോയിൽ ഇൻസമാം വ്യക്തമാക്കി.
ഒരു ടൂർണമെന്റിലും ഒരു പ്രത്യേക ടീം കിരീടം നേടുമെന്ന് ഉറപ്പിച്ച് പറയാനാകില്ല. ഓരോ ടീമിന്റേയും സാധ്യതകളെ വിലയിരുത്താനാകൂ. എന്റെ അഭിപ്രായത്തിൽ കിരീടം നേടാൻ ഏവും സാധ്യതയുള്ള ടീം ഇന്ത്യയാണ്.പ്രത്യേകിച്ചും യു.എ.ഇയിലെ സാഹചര്യത്തിൽ. ഇന്ത്യൻ ടീമിൽ നിരവധി ട്വന്റി-20സ്പെഷ്യലിസ്റ്റുകളുണ്ട്. ഇത്തവണത്തെ ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടം യു.എ.ഇയിൽ നടന്നതും ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. ആസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിൽ വളരെ അനായാസമായാണ് ഇന്ത്യ കളിച്ചത്. ആസ്ട്രേലിയ ഉയർത്തിയവിജയ ലക്ഷ്യംമറികടക്കാൻ വിരാട് കൊഹ്‌ലിയുടെ സഹായം പോലും ഇന്ത്യയ്ക്ക് വേണ്ടി വന്നില്ല. ഞായറാഴ്ചത്തെ ഇന്ത്യ - പാക് മത്സരം ഫൈനലിന് മുൻപുള്ള ഫൈനലാണ്. ജയിക്കുന്നവർക്ക് വലിയ ആത്മവിശ്വാസം ലഭിക്കും- ഇൻസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |