തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നൂറ് വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനത്തിനായി ഇൻസൈറ്റ് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ സ്കോളർഷിപ്പ് നൽകുന്നു.
31 ന് നടക്കുന്ന ഓൺലൈൻ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സ്കൂൾ വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും www.stepias.com ൽ അപേക്ഷിക്കാം. നവംബർ 1 നു സിവിൽസർവീസ് പരീക്ഷാതയ്യാറെടുപ്പിനെ സംബന്ധിച്ച് പ്രഗത്ഭരായ അദ്ധ്യാപകർ നയിക്കുന്ന വെബിനാർ ഉണ്ടായിരിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 30. കൂടുതൽ വിവരങ്ങൾക്ക് +91 7306865409.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |