SignIn
Kerala Kaumudi Online
Sunday, 06 July 2025 2.40 AM IST

ചർച്ചക്കിടെ അവതാരകനെ അവഗണിച്ച ഷൊയിബ് അക്തറിനെ സ്റ്റുഡിയോയിൽ നിന്ന് പുറത്താക്കി, വീഡിയോ കാണാം

Increase Font Size Decrease Font Size Print Page

shoaib-akhtar

കറാച്ചി: മുൻ പാകിസ്ഥാൻ ബൗളർ ഷൊയിബ് അക്തറിനെ ദേശീയ ടെലിവിഷൻ ചാനലിലെ ചർച്ചയിൽ നിന്ന് പുറത്താക്കി. പാകിസ്ഥാൻ സർക്കാരിന്റെ ഉടമസ്ഥാവകാശത്തിലുള്ള പാകിസ്ഥാൻ ടി വിയുടെ ടി ട്വന്റി ചർച്ചയ്ക്കിടയിൽ വച്ചായിരുന്നു സംഭവങ്ങൾ. ചർച്ചക്കിടയിൽ തന്നെ അപമാനിച്ചുവെന്ന് സൂചിപ്പിച്ച ശേഷം അക്തർ ചാനലിൽ നിന്ന് ഉടനടി രാജിവക്കുകയാണെന്ന് അറിയിച്ചു.

പാകിസ്ഥാനിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനായ നൗമാൻ നിയാസുമായി ഇടവേളയിൽ ഉണ്ടായ വാക്ക്തർക്കമാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് അക്തർ പിന്നീട് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി. ചർച്ച തുടങ്ങുന്നതിനു മുമ്പ് താൻ ചാനലിൽ നിന്ന ഇറങ്ങിപോകുമെന്ന് അറിയിക്കുകയും ആ സമയത്ത് അവതാരകനായ നിയാസ് തന്നോട് മാപ്പുപറയുമെന്ന മുൻധാരണപ്രകാരമാണ് ചർച്ച പുനരാരംഭിച്ചതെന്ന് അക്തർ പറഞ്ഞു. എന്നാൽ ഇറങ്ങിപോകാൻ തുടങ്ങിയപ്പോൾ നൗമാൻ നിയാസ് പ്രതികരിച്ചില്ലെന്നും ഒടുവിൽ അപമാനിതനായാണ് താൻ അവിടെ നിന്നും രാജിവക്കുന്നതായി പ്രഖ്യാപിച്ചതെന്നും അക്തർ വ്യക്തമാക്കി.

വെസ്റ്റിൻഡീസ് താരം വിവിയൻ റിച്ചാർഡ്സ്, മുൻ പാകിസ്ഥാൻ വനിതാ താരം സനാ മിർ, ഡേവിഡ് ഗൊവർ, റഷീദ് ലത്തീഫ്, ഉമർ ഗുൽ. അക്വിബ് ജാവേദ് എന്നിവരും പാനലിലെ മറ്റ് അംഗങ്ങളായിരുന്നു.

അവതാരകന്റെ ചോദ്യം അവഗണിച്ചു കൊണ്ട് അക്തർ പാകിസ്ഥാൻ താരം ഹാരിസ് റൗഫിനെ പ്രശംസിക്കാൻ ആരംഭിച്ചതു മുതലാണ് പ്രശ്നം ആരംഭിച്ചത്. പാകിസ്ഥാൻ സൂപ്പർ ലീഗിലെ ലഹോർ ക്വാലൻഡേഴ്സിൽ കളിക്കുന്ന ഹാരിസ് റൗഫിനെ കണ്ടെത്തിയത് അക്വിബ് ജാവേദാണെന്നും അതിനുള്ള മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിനു കൊടുക്കണമെന്നും അക്തർ പറഞ്ഞപ്പോൾ നൗമാൻ നിയാസ് ഇടയ്ക്ക് ഇടപെടാൻ ശ്രമിച്ചു. എന്നാൽ നിയാസിനെ അവഗണിച്ച് കൊണ്ട് അക്തർ സംസാരം തുടരുകയായിരുന്നു. ഇത് ഇഷ്ടപ്പെടാത്ത നിയാസ് അക്തർ തന്നോട് അപമര്യാദയായി പെരുമാറുകയാണെന്ന് പറഞ്ഞ ശേഷം ഇടവേള എടുത്തു.

ചർച്ച പുനരാരംഭിച്ചപ്പോൾ അക്തർ തന്നോട് അപമര്യാദയായി പെരുമാറിയതിനാൽ താരത്തിന് ചർച്ച മതിയാക്കി പുറത്തു പോകാം എന്ന് നിയാസ് പറയുകയും അക്തർ ചാനലിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയുമായിരുന്നു. കോട്ടിൽ ഘടിപ്പിച്ചിരുന്ന മൈക്ക് അക്തർ ഊരി മേശപ്പുറത്ത് വച്ചപ്പോൾ അത് കണ്ട ഭാവം പോലും കാണിക്കാതെ നിയാസ് ചർച്ച തുടർന്നു.

TAGS: NEWS 360, SPORTS, SHOAIB AKHTAR, PAKISTAN, CRICKET, PCB, SANA MIR, VIVIAN RICHARDS, ICC, WORLD CUP, T20, TWENTY20, PAKISTAN TV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.